വില്യാപ്പള്ളി: വടകര എംഇഎസ് കോളജില്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍
രക്തദാനക്യാമ്പ് നടത്തി. തലശ്ശേരി ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെയും ബിഡികെ വടകരയുടെയും സഹകരണത്തോടെ നടന്ന ക്യാമ്പില്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളായി. കോളജ് മാനേജ്‌മെന്റ് സെക്രട്ടറി വരയാലില്‍ മൊയ്തു ഹാജി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തലശ്ശേരി ഗവ. ഹോസ്പിറ്റലിലെ ഡോക്ടര്‍ ജാനസ് ദേവ്, ബ്ലഡ് ഡോണേഴ്‌സ് കേരള കോര്‍ഡിനേറ്റര്‍ ഹസന്‍ വി എസ്, കോളജ് പ്രിന്‍സിപ്പള്‍ പ്രൊഫ. ഇ.കെ.അഹമ്മദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ 10 മുതല്‍ 12വരെയായിരുന്നു ക്യാമ്പ്.