പേരാമ്പ്ര ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി. പ്രേമന് ചെറുവണ്ണൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്വീകരണം നൽകി.
ചടങ്ങിൽ സൊസൈറ്റി പ്രസിഡൻറ് എൻ.കെ. വൽസൻ, വൈസ് പ്രസിഡൻറ് എൻ.കെ. കൃഷ്ണൻ, സെക്രട്ടറി കെ.എം അജീഷ്, ഡയരക്ടർമാരായ സി.പി. ഗോപാലൻ, സി. സുരേന്ദ്രൻ, കെ. രാജൻ, ടി. ശശി, പി. വിജീഷ്, എം.കെ. ഉഷ, സി. സ്നേഹലത തുടങ്ങിയവരും മറ്റു അംഗങ്ങളും പ്രദേശത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായി.
വർഷങ്ങളായി അഗ്നിശമന സേനയിൽ പ്രവർത്തിച്ചു വരുന്ന പി.സി. പ്രേമൻ വിവിധ രക്ഷാപ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചു. അതിനുള്ള അംഗീകാരമാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ. ചടങ്ങിൽ അഗ്നിശമന സേനയിലെ സേവനാനുഭവങ്ങൾ പി.സി. പ്രേമൻ പങ്കുവെച്ചു.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രേമന്റെ സേവനങ്ങൾ മാതൃകാപരമാണെന്ന് സൊസൈറ്റി പ്രസിഡൻറ് എൻ.കെ.വൽസൻ പറഞ്ഞു. സൊസൈറ്റിയുടെ ഉപഹാരം വത്സൻ കൈമാറി. സൊസൈറ്റി സെക്രട്ടറി കെ.എം അജീഷ് നന്ദി പറഞ്ഞു.