കൈവേലി: ടൂറിസം രംഗത്ത് യുവ സംരംഭകനായ പി.ലിപിന്റെ ഉടമസ്ഥതയില്‍
ആരംഭിക്കുന്ന മിസ്റ്റി പാരഡൈസ് കുമ്പളച്ചോലയില്‍ ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാജു ടോം, പി.സുരേഷ് ബാബു, പി. ലിപിന്‍, കെ.കെ.വിജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കുട്ടികളുടെ പാര്‍ക്ക്, റിസോര്‍ട്ട് എന്നിവയെല്ലാം പ്രകൃതി സുന്ദരമായ കുന്നിന്‍ചെരിവില്‍ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.