ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സൃഷ്ടിക്കാനും അതുവഴി നൂറുകണക്കിന് വനിതകള്‍ക്ക് സ്ഥിരം വരുമാനം ഉറപ്പുവരുത്താനും കഴിഞ്ഞ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വീണ്ടും അംഗീകാരത്തിന്റെ നിറവില്‍.
ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ ഏര്‍പ്പെടുത്തിയ സോഷ്യല്‍ എന്റര്‍പ്രൈസസ് ഓഫ് ദി ഇയര്‍ അവാര്‍ഡിനാണ് ഹോംഷോപ്പ് പദ്ധതി അര്‍ഹമായത്. കൊച്ചി ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഇന്‍സ്‌പെയര്‍ കേരള ബിസിനസ് സമ്മിറ്റില്‍ പദ്ധതിയുടെ സെക്രട്ടറി പ്രസാദ് കൈതക്കല്‍, പ്രസിഡന്റ് സതീശന്‍ സ്വപ്നക്കൂട് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പത്മശ്രീ ജോണ്‍ കുര്യന്‍ മേളം പറമ്പില്‍ അവാര്‍ഡ് സമ്മാനിച്ചു. ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ദന്ത് കെയര്‍ ദന്തല്‍ ലാബ് സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ്, ബീറ്റ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജയരാജ് പിള്ള, ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ ചെയര്‍മാന്‍ ഹാഷിം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
2010 ജൂലൈ 29ന് കൊയിലാണ്ടിയില്‍ തുടക്കമിട്ട ഹോംഷോപ്പ് പദ്ധതി കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് കെ-ലിഫ്റ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ മാനേജ്‌മെന്റ് ടീം തന്നെയാണ് മലപ്പുറം ജില്ലയിലും പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം തന്നെ കോഴിക്കോട് ജില്ലയിലെ ഹോംഷോപ്പ് പദ്ധതി നേടിയിട്ടുണ്ട്.
-സുധീര്‍ കൊരയങ്ങാട്