Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കേരളത്തിന്റെ മതനിരപേക്ഷത രാജ്യത്തിനാകെ മാതൃക: മന്ത്രി വി.അബ്ദുറഹിമാന്‍

February 15, 2025
in കേരളം
A A
കേരളത്തിന്റെ മതനിരപേക്ഷത രാജ്യത്തിനാകെ മാതൃക: മന്ത്രി വി.അബ്ദുറഹിമാന്‍
Share on FacebookShare on Twitter

കോഴിക്കോട്: കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളില്‍ ഊന്നിയുള്ള സമീപനങ്ങള്‍ രാജ്യത്തിനാകെ മാതൃകയെന്ന് ന്യൂനപക്ഷക്ഷേമ, ഹജ്ജ്, കായിക മന്ത്രി വി.അബ്ദുറഹിമാന്‍. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനം ലക്ഷ്യമാക്കി നിരവധി പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നത്. ന്യൂനപക്ഷങ്ങള്‍ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ അധീനതയിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ സുതാര്യമാവുകയാണ്. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് വിവിധ വായ്പാ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നവര്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ നല്‍കി തിരിച്ചടവ് അനായാസമാക്കാനാണ് കോര്‍പ്പറേഷനും സര്‍ക്കാരും ശ്രമിക്കുന്നത്. സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിന് സ്വയം തൊഴില്‍ സംരംഭങ്ങളും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ നിരവധി പദ്ധതികളും കോര്‍പ്പറേഷന് കീഴില്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ കാരണങ്ങള്‍ കൊണ്ട് സമൂഹത്തില്‍ പിന്നോക്കം പോകുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നു വായ്പയെടുത്ത് കുടിശിക വരുത്തിയ വായ്പക്കാരില്‍ നിന്ന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 5.46 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കിയതായും ഇളവുകളായി 62.48 ലക്ഷം രൂപ അനുവദിച്ചതായും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ്ജ് അറിയിച്ചു. അദാലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അപേക്ഷകള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും. സ്വയം തൊഴില്‍, വിദ്യാഭ്യാസ, ഭവന, കാര്‍ഷിക വായ്പകളാണ് അദാലത്തില്‍ പരിഗണിച്ചത്. 226 ഗുണഭോക്താക്കള്‍ പങ്കെടുത്തു.
ചടങ്ങില്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സി.അബ്ദുള്‍ മുജീബ്, ജനറല്‍ മാനേജര്‍ ബി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RECOMMENDED NEWS

വടക്കന്‍ കേരളത്തിലാകെ പേമാരി പെയ്യുന്നു; 11 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

കനത്ത മഴ തുടരും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

1 week ago
ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

2 months ago

ഡയാലിസിസ് രോഗികൾ കാരുണ്യം തേടുന്നു; പ്രതിമാസം 10000 രൂപ വേണമെന്ന്

5 months ago
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; പബ്ലിക്ക് ബിന്‍ സ്ഥാപിച്ചു

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; പബ്ലിക്ക് ബിന്‍ സ്ഥാപിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal