അക്കാദമിയുടെ കീഴിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന നാൽപ്പത്തി അഞ്ച് വിദ്യാർത്ഥികൾ ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷനിൽ നിന്ന് യെല്ലോ ബെൽറ്റ് കരഗതമാക്കി. യെല്ലോ ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ഇ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ സി.വി.എം നജ്മ ബെൽറ്റുകൾ വിതരണം ചെയ്തു. ഇൻസ്ട്രക്ടർ ജംഷിദ് വാണിമേൽ, എം സജീവൻ, കെ.പി വിനോദൻ, കെ. പ്രകാശൻ, കെ. പി ജസീറ, എ ഷാഹിന,ഷിജിന കാപ്പൂൾ,നിഷ മനോജ് പ്രസംഗിച്ചു. ഹെഡ് മിസ്ട്രസ് കെ. ദീപ സ്വാഗതവും കെ. നിഷ നന്ദിയും പറഞ്ഞു.