വടകര: ചെമ്മരത്തൂര്‍ മേക്കോത്ത് തിറ ഉത്സവം അലങ്കോലമാക്കിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കോഴിക്കോട്
നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു. ഉത്സവം അലങ്കോലമാക്കാന്‍ ബോധപൂര്‍വ ശ്രമമാണ് നടന്നത്. ഉത്സവം നിര്‍ത്തിവെക്കേണ്ടി വന്ന സാഹചര്യം വിശ്വാസികളുടെ മനസില്‍ വലിയ മുറിവാണ് ഉണ്ടാക്കിയത്. സംഭവത്തിന്റെ മുഴുവന്‍ സിസിടിവി ഫുട്ടേജും ഉണ്ടായിട്ടും ഭക്തരെ അക്രമിച്ച് ആചാരങ്ങള്‍ക്ക് ലംഘനമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിഷ്‌ക്രിയത്വം പ്രതിഷേധാര്‍ഹമാണെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച് പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു
ബിജെപി മേഖലാ വൈസ് പ്രസിഡന്റ് എം.പി.രാജന്‍, ലീഗല്‍ സെല്‍ കോ കണ്‍വീനര്‍ അഡ്വ: ദിലീപ്, രഗിലേഷ് അഴിയൂര്‍, വിപിന്‍
ചന്ദ്രന്‍, കെ.വി.രാജീവന്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു.

ബിജെപി മേഖലാ വൈസ് പ്രസിഡന്റ് എം.പി.രാജന്‍, ലീഗല്‍ സെല്‍ കോ കണ്‍വീനര്‍ അഡ്വ: ദിലീപ്, രഗിലേഷ് അഴിയൂര്‍, വിപിന്‍
