അരൂര്‍: നാല് ദിവസമായി തുടരുന്ന അരൂര്‍ ചന്തുവെച്ച കണ്ടി പാലക്കൂല്‍ ഭഗവതി
ക്ഷേത്രത്തിലെ ഉച്ചാല്‍ തിറ ഉത്സവം സമാപിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നിവേദ്യത്തിനുള്ള അരിക്കായി നെല്ല് തരക്കലോടെയാണ് തിറ ഉത്സവം തുടങ്ങിയത് ഇന്ന് രാവിലെ കിണറ്റിന്‍ തിറയും ഗുരുതി തമര്‍പ്പണവും നടന്നു.
ഇതോടെയാണ് തിറ ഉത്സവം സമാപിച്ചത്. പരിപാടിക്ക് ഭക്തജനങ്ങളുടെ നിറസാന്നിധ്യമുണ്ടായി. ഇനി വിഷു തിറയാണുണ്ടാകുക.