വില്യാപ്പള്ളി: വില്യാപ്പള്ളി യുപി സ്‌കൂള്‍ വാര്‍ഷികവും സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപകരായ രേഖ, ജ്യോതി
എന്നിവര്‍ക്കുള്ള യാത്രയയപ്പും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള അധ്യക്ഷത വഹിച്ചു.എച്ച്എം ഷിനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന, ബ്ലോക്ക് മെമ്പര്‍മാരായ എം.കെ.റഫീഖ്, ഒ.എം.ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മോഹനന്‍ ചീളുപറമ്പത്ത്, രാഗിണി തച്ചോളി, മാനേജര്‍ കരുണാകര കുറുപ്പ്, ഹരീഷ് പഞ്ചമി, ദിനേശന്‍ കനോത്ത്, വി.കെ. ബാലന്‍, സുബൈദ കുയ്യടിയില്‍, എടലോട്ട് കുമാരന്‍, സുനി ഒതയോത്ത്, സിന്‍സി കിഷോര്‍, സുരേഷ് കടുക്കാങ്കി, രാഗി സുജിത്ത്, മുഹമ്മദ് ഫര്‍സീന്‍, വി.കെ ശശി എന്നിവര്‍ പ്രസംഗിച്ചു.
വിരമിക്കുന്നവര്‍ മറുമൊഴി നല്‍കി. ശ്രീധരന്‍ സ്വാഗതവും ശരീഷ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.