കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നുപേര്‍
മരിച്ച ദാരുണ സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതു സംബന്ധിച്ച അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം എത്രയും വേഗം കുറ്റപത്രം സമര്‍പിക്കാനാണ് പോലീസിന്റെ തീരുമാനം.
സി. ഐ ശ്രീലാല്‍ ചന്ദ്രശേഖരനാണ് അന്വേഷണ ചുമതല. കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെയുള്ള അന്വേഷണമായിരിക്കും പോലീസ് നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.