കല്ലാച്ചി: ഉത്സവ സീസണിലേക്കുള്ള പച്ചക്കറികള്‍ അടുക്കള തോട്ടം വഴി ഉല്‍പ്പാദിപ്പിക്കാനായി ജെസിഐ കല്ലാച്ചിയുടെ
ആഭിമുഖ്യത്തില്‍ ഗുണമേന്മയുള്ള വിത്തുകള്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ തെരെഞ്ഞെടുത്ത 50 കൃഷിക്കാര്‍ക്കാണ് വിത്ത് നല്‍കിയത്. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നാദാപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.രാഗേഷിനു നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജെസിഐ പ്രസിഡന്റ് ഷംസുദ്ദീന്‍ ഇല്ലത്ത് അധ്യക്ഷത വഹിച്ചു, ഷബാന, സൈനബ, കവയിത്രി റഹ്‌മ, കോര്‍ഡിനേറ്റര്‍ അഷ്റഫ്, ശ്രീജേഷ് ഗിഫ്റ്ററി, ഐമന്‍ എന്നിവര്‍ സംബന്ധിച്ചു
