മൂന്നു പേര്‍ മരിക്കാനിടയായ സംഭവം സംബന്ധിച്ച് ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പിക്കുമെന്ന് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി അറിയിച്ചു. നിയമ ലംഘനം ഉണ്ടെങ്കില്‍ കര്‍ശന നടപടി ശുപാര്‍ശ ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം അവര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
ആനകള്‍ തമ്മില്‍ അകലം ഉണ്ടായിട്ടുണ്ട് എന്ന് പ്രാഥമിക മൊഴി ഉണ്ട്. എങ്കിലും വിശദമായ പരിശോധന നടത്തും. ആശുപത്രിയില്‍ എത്തി പരിക്കേറ്റവരില്‍ നിന്നും വിവരം ശേഖരിക്കും. രണ്ട് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി ഉണ്ടായിരുന്നെന്നും നാട്ടാന പരിപാലന ചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്നും ആര്‍.കീര്‍ത്തി അറിയിച്ചു.
സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോടും വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍.കീര്‍ത്തി സ്ഥലത്തെത്തിയത്.
–സുധീര്‍ കൊരയങ്ങാട്