പിടിച്ചെടുക്കാനുള്ള കേന്ദ്ര നീക്കത്തിനും കേരളത്തോട് കാണിക്കുന്ന വിവേചനത്തിനുമെതിരെ 18ന് വടകരയില്‍ ഐഎന്‍എല്‍ പ്രതിഷേധ റാലിയും മതേതര സായാഹ്നവും സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ ന്യൂനപക്ഷ പ്രേമം നടിച്ചു സംസ്ഥാനത്തിന്റെ മഹിതമായ മതേതര പാരമ്പര്യം തകര്‍ക്കാനുള്ള ചില സ്ഥാപിത താല്പര്യക്കാരുടെ ശ്രമത്തിനും ഇടതുപക്ഷ മതേതര ചേരിയെയും കേരള സര്‍ക്കാരിനെയും അതിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനെയും ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമത്തിനുമെതിരെയാണ് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം പരിപാടി നടത്തുന്നതെന്ന് ഇവര്‍ വെളിപ്പെടുത്തി.
കേരളത്തിലെ മതേതര മനസില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമമാണ് ബിജെപിയെ പോലെ തന്നെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും നടത്തുന്നതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ഇവരും മുസ്ലീംലീഗും തമ്മില്‍ അന്തര്‍ധാര സജീവമാണെന്നും നേതാക്കള്‍ പറഞ്ഞു. ഇവരെ തുറന്നു കാണിക്കാന്‍ കൂടിയാണ് 18ന്റെ പരിപാടി.
വൈകുന്നേരം നാലു മണിക്ക് അഞ്ച് വിളക്ക് പരിസരത്തു നിന്ന ആരംഭിക്കുന്ന റാലി മുനിസിപ്പല്‍ സാംസ്‌കാരിക ചത്വരത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന മതേതര സായാഹ്നം ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സാമൂഹിക- സഹകരണ രാഷ്ട്രീയ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ വി.പി.കുഞ്ഞികൃഷ്ണനെ യോഗത്തില്‍ ആദരിക്കും. പ്രമുഖ ആക്റ്റിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന നേതാക്കളായ സമദ് നരിപ്പറ്റ, സി.എച്ച്.ഹമീദ്, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.കരിം എന്നിവര്‍ സംസാരിക്കും. ഇതോടുനുബന്ധിച്ച് ‘അടിയറവ് പറയാതെ ആദര്‍ശ വഴിയെ’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ഐഎന്‍എല്‍ സാംസ്‌കാരിക വിഭാഗം ഇനാഫ് ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ, മുനിസിപ്പല്‍ ഏരിയാ പ്രസിഡന്റ് എം.പി.അബ്ദുള്ള, സെക്രട്ടറി മിഖ്ദാദ് തയ്യില്‍ വി.പി.ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.