ഓര്‍ക്കാട്ടേരി: ഏറാമല കണ്ടീക്കര അംഗന്‍വാടിയോട് ചേര്‍ന്ന് ആരോഗ്യ ഉപകേന്ദ്രം
അനുവദിക്കണമെന്ന് സിപിഐ കണ്ടീക്കര ബ്രാഞ്ച് സമ്മേളനം സമ്മേളനം ആവശ്യപ്പെട്ടു. വടകര മണ്ഡലം കമ്മിറ്റി അംഗം ടി.പി.റഷീദ് ഉദ്ഘാടനം ചെയ്തു. കീരാട്ട് സുനില്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം കമ്മിറ്റി അംഗം എ കെ കുഞ്ഞിക്കണാരന്‍ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. കെ രഞ്ജീഷ്, വിനോദന്‍ എം എന്നിവര്‍ സംസാരിച്ചു. പുതിയ സെക്രട്ടറിയായി കെ.ടി.കെ.ദിനേശനെ സമ്മേളനം തെരഞ്ഞെടുത്തു.