വടകര: ഒമ്പതു വയസുകാരിയെ കാറിടിച്ച് കോമയിലാക്കിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ്
ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പിച്ചത്. അമിത വേഗതയിലും അശ്രദ്ധയോടെയും വാഹനം ഓടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിക്കല്‍, തെളിവ് നശിപ്പിക്കല്‍, അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ വൈദ്യ സഹായം നല്‍കാതിരിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയത്. തെളിവുകളായി അപകടം വരുത്തിയ കാറിന്റെ മാറ്റിയ ഗ്ലാസ് ഭാഗങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങിയ ബില്ലുകള്‍, ഇന്‍ഷുറന്‍സ് ക്ലെയിം വാങ്ങിയ രേഖകള്‍ എന്നിവയും കുറ്റപത്രത്തോടൊപ്പം ഹാജരാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതി ഷെജീലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്. അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി ഷെജിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ നാട്ടിലേക്ക് വരുമ്പോഴാണ്
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നു കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 17നാണ് ദേശീയ പാതയില്‍ ചോറോട് അപകടം നടക്കുന്നത്. വാഹനമിടിച്ച് ഒമ്പതുവയസുകാരി ദൃഷാനയുടെ മുത്തശ്ശി ബേബി മരിക്കുകയും ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദൃഷാന ഡിസ്ചാര്‍ജ് ചെയ്തശേഷം ആശുപത്രിക്ക് സമീപം തന്നെ തുടര്‍ ചികിത്സക്കായി താമസിക്കുകയാണ്.
ചോറോട്ടെ ബന്ധുവീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗത്തിലെത്തിയ കാര്‍ ഇരുവരെയും ഇടിച്ചിട്ടത്. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തതോടെയാണ് ഷെജീല്‍ കുരുക്കിലായത്. പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ്
കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്. പിന്നീടാണ് പ്രതി ഷെജീലാണെന്ന് കണ്ടെത്തുന്നത്. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി ഇയാള്‍ കാറില്‍ രൂപമാറ്റം വരുത്തിയിരുന്നു. കാര്‍ മതിലിനിടിച്ചെന്നുവരുത്തി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തതാണ് കേസിന് തുമ്പായത്. ദുബായില്‍ നിന്ന് പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി പോലീസ് തുടങ്ങിയിരുന്നു. പലതവണ കുടുംബവുമായി സംസാരിച്ച് ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് നില്‍ക്കക്കള്ളിയിലാതെ ഇയാള്‍ നാട്ടിലേക്ക് മടങ്ങിയത്. പ്രതി ഇപ്പോള്‍ ജാമ്യത്തിലാണ്.