കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് എത്തിയ ആനകള്‍ ഭീതി പരത്തിയത് മുക്കാല്‍ മണിക്കൂറോളം.
ആളുകളെ ആക്രമിക്കുകയും ക്ഷേത്ര ഓഫീസ് തകര്‍ക്കുകയും ചെയ്ത ആന നാട്ടുകാരെ ഭയവിഹ്വലരാക്കി. ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തില്‍ നടക്കുന്ന ഉത്സവത്തിനിടയില്‍ മൂന്നു പേരുടെ ജീവനെടുത്ത ദാരുണ സംഭവം പ്രദേശത്തെ നടുക്കി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ട് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അഞ്ചു പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
അക്രമാസക്തരായ ആനകളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാപ്പാന്മാര്‍ തളച്ചത്. അതുവരെ രണ്ട് ആനകളും ക്ഷേത്ര പരിസരത്ത് ഭീതി പരത്തി ഓടുകയായിരുന്നു. എഴുന്നളളിപ്പിന് ആനകളെ സജ്ജമാക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഭവം.
ക്ഷേത്രത്തിലേക്കുളള വരവിനിടയില്‍ പടക്കം പൊട്ടിച്ചതോടെയാണ് ആന വിരണ്ടത്. പരിഭ്രാന്തിയിലായ ആന രണ്ടാം ആനയെ കുത്തിയതോടെ സ്ഥിതി വിഷളായി. രണ്ട് ആനകളും വിറളി പിടിച്ച് ഓടുകയായിരുന്നു. ഇതിനിടയില്‍ ഓഫീസ് തകര്‍ന്ന് നിലംപൊത്തി. ക്ഷേത്രകെട്ടിടത്തിന്റെ മേല്‍ക്കൂരയും ഓഫീസ് മുറിയും തകര്‍ത്തു.

അക്രമാസക്തരായ ആനകളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാപ്പാന്മാര്‍ തളച്ചത്. അതുവരെ രണ്ട് ആനകളും ക്ഷേത്ര പരിസരത്ത് ഭീതി പരത്തി ഓടുകയായിരുന്നു. എഴുന്നളളിപ്പിന് ആനകളെ സജ്ജമാക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഭവം.

ഇവിടെയുണ്ടായിരുന്നവരാണ് അപായത്തില്‍പെട്ടത്. ആളുകള്‍ ഭയചകിതരായി ഓടുകയായിരുന്നു. ഇതിനിടയിലാണ് പലര്‍ക്കും പരിക്ക്. ഇവരില്‍ കൂടുതലും സ്ത്രീകളാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപപ്രദേശത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
-സുധീര്‍ കൊരയങ്ങാട്