വടകര: ഫെബ്രുവരി 15 മുതല്‍ 21 വരെ പാലക്കാട് ലീഡ് കോളജില്‍ നടക്കുന്ന നാഷണല്‍
സര്‍വീസ് സ്‌കീം ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുക്കാന്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയും. ഒന്നാം വര്‍ഷ വളണ്ടിയര്‍ ലീഡര്‍ എ. ഉത്തരയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കാര്‍ത്തികപ്പളളി സരോവരത്തില്‍ മനോജിന്റേയും സജിനകുമാരിയുടേയും മകളാണ്.