പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. കളിമണ്ണ് ലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ട നിയമ നടപടിയുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ ജില്ല കൗണ്‍സില്‍ സമ്മേളനം കൊയിലാണ്ടി കൊടക്കാട്ടുമുറി കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.നാരായണന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, ബിജെപി പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണ, കൗണ്‍സിലര്‍ വി.രമേശന്‍, വനിതവേദി പ്രസിഡന്റ് ലതിക രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി ശിവദാസന്‍ ഇരിങ്ങത്ത്, പി.രാഘവന്‍, ഷിജു പാലേരി, എന്‍.ഭാസ്‌കരന്‍, കൊന്നക്കല്‍ രാധാകൃഷ്ണന്‍, ശശി രാരോത്ത്, നിഷാന ഇരിങ്ങത്ത്, ഷിജ ഊരത്ത്, ഭാസ്‌കരന്‍ തോഷനാരി, അനിഷ് തോടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.