വടകര വീ- വണ്‍ കൂട്ടായ്മ ഏര്‍പ്പെടുത്തിയ പ്രഥമ ശ്രേഷ്ഠമാനവ് അവാര്‍ഡ് ഇരിങ്ങല്‍ പപ്പന്‍ മെമ്മോറിയല്‍ അക്കാദമി (ഐപിഎം) ചെയര്‍മാന്‍ നരേന്ദ്രന്‍ കൊടുവട്ടാട്ടിന് നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം ശനിയാഴ്ച പകല്‍ മൂന്നിന് ശ്രീനാരായണ എല്‍പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി സമ്മാനിക്കും. പി.എം.രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ തുറകളിലുള്ളവര്‍ സംബന്ധിക്കും.
15 വര്‍ഷം ഇന്‍ഫോസിസില്‍ വൈസ് പ്രസിഡന്റും ഡവലപ്‌മെന്റ് സെന്റര്‍ ഹെഡും ഐ പോയിന്റ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ലിഗ എഡ്യു.ടെക് പ്രൈവറ്റ് ലിമിറ്റഡ് ഇവയുടെ സ്ഥാപകരില്‍ ഒരാളുമായ നരേന്ദ്രന്‍ കൊടുവട്ടാട്ടിന്റെ നേതൃത്വത്തിലാണ് വടകരയുടെ കായിക പാരമ്പര്യത്തിനു പുതിയ ദിശാബോധം പകരുന്നതിനു വേണ്ടി ഐപിഎം അക്കാദമി ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ കായിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അക്കാദമിക്ക് കഴിഞ്ഞു. ഇതിനുളള അംഗീകാരമായാണ് ശ്രേഷ്ഠമാനവ് അവാര്‍ഡ് നല്‍കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന വോളിബോള്‍ പ്രദര്‍ശന മത്സരവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ എം.ഹരീന്ദ്രന്‍ മാണിക്കോത്ത്. ടി.പി.രാധാകൃഷ്ണന്‍, പി.എം.മണിബാബു, വി.എം.ഷീജിത്ത്, കെ.പ്രസാദ്, കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.