എംഡിഎംഎയുമായി പോലീസ് പിടിയില്‍. മരുതോങ്കര ഉറവുകുണ്ടില്‍ അലന്‍ (24), അടുക്കത്ത് പാറച്ചാലില്‍ ആഷിഖ് (23) എന്നിവരെയാണ് റൂറല്‍ എ്പിയുടെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
അലനില്‍ നിന്ന് 74 ഗ്രാമും ആഷിഖിന്റെ പക്കല്‍ നിന്ന് 72 ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു. അലനെ തൊട്ടില്‍പാലത്ത് നിന്നും ആഷിഖിനെ കുറ്റ്യാടിയില്‍ നിന്നുമാണ് പിടികൂടിയത്.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. സുഹൃത്തുക്കളായ ഇവര്‍ ഇന്നലെ രാത്രി ബംഗളൂരുവില്‍ നിന്ന് ബസിലാണ് തിരിച്ചത്.
നാട്ടിലിറങ്ങിയതിനു പിന്നാലെ പോലീസ് പിടികൂടുകയായിരുന്നു. ജില്ലാ നര്‍കോട്ടിക് ഡിവൈഎസ്പി പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ തൊട്ടില്‍പാലം, കുറ്റ്യാടി പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.