നാദാപുരം: പുറമേരി വാട്ടര്‍ അതോറിറ്റിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്ത കോണ്‍ഗ്രസ്
തൊഴിലാളി നേതാവിന്റെ തലയില്‍ തേങ്ങ വീണ് പരിക്ക്. മാര്‍ച്ചും ധര്‍ണയും കഴിഞ്ഞ് പിരിയാന്‍ നേരത്താണ് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നാദാപുരം
നിയോജക മണ്ഡലം സെക്രട്ടറി പടിഞ്ഞാറെ കള്ളികൂടത്തില്‍ രാമചന്ദ്രന്‍ തലായിയുടെ (60) തലയില്‍ വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടിലെ തെങ്ങില്‍ നിന്നു തേങ്ങ വീണത്.
പെട്ടെന്ന് എന്തോ തലയില്‍ വീണത് കണ്ട് പോലീസും പ്രവര്‍ത്തകരും ആദ്യംഅമ്പരന്നു. വാട്ടര്‍ അതോറിറ്റിക്ക് സമീപമുള്ള
ആയുര്‍വേദ കുടുംബാരോഗ്യ
ആശുപത്രിയില്‍ പരിശോധിപ്പിച്ച് കുഴപ്പമില്ലെന്ന് കണ്ടതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. തെങ്ങില്‍ നിന്നു താഴത്തേക്ക് പതിച്ച
തേങ്ങ മരച്ചില്ലയില്‍ തട്ടി തെറിച്ചാണ് രാമചന്ദ്രന്റെ തലയില്‍ കൊണ്ടത്. ജലസേചന വകുപ്പിന്റെ കോമ്പൗണ്ടിലെ തെങ്ങിലെ ഉണങ്ങിയ തേങ്ങ ഉടനെ പറിക്കാന്‍ പറഞ്ഞാണ് പോലീസ് സ്ഥലം വിട്ടത്.