Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി ഉദ്ഘാടനം വെള്ളിയാഴ്ച

February 12, 2025
in പ്രാദേശികം
A A
മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി ഉദ്ഘാടനം വെള്ളിയാഴ്ച
Share on FacebookShare on Twitter

വടകര: മണിയൂര്‍ ഗ്രാമ പഞ്ചായത്ത് അജൈവ മാലിന്യ സംസ്‌കരണത്തിന് വേണ്ടി കുറുന്തോടി കക്കോറ മലയില്‍ നിര്‍മിച്ച മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബെയിലിങ്ങ് മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും ഫെസിലിറ്റേഷന്‍ സെന്റര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.റീനയും ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ ജോയിന്റ് ഡയറക്ടര്‍ നിഷാ മോഹന്‍, നവകേരള കര്‍മ്മ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.പ്രസാദ്, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എസ് ഗൗതമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
4671 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ശുചിത്വ മിഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവ അനുവദിച്ച രണ്ടു കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 25 ടണ്‍ കപ്പാസിറ്റിയുള്ള ബെയിലിങ്ങ് മെഷീന്‍, മെസനൈന്‍ കണ്‍വെയര്‍ ബെല്‍റ്റ്, അജൈവ വസ്തുക്കളുടെ തരം തിരിക്കല്‍ കേന്ദ്രം, ഫെസിലിറ്റേഷന്‍ സെന്റര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള വിശ്രമ കേന്ദ്രം, ടോയ്ലെറ്റ് എന്നീ സൗകര്യങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ എംസിഎഫുകളിലൊന്നാണിതെന്ന് പ്രസിഡന്റ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് അംഗങ്ങളായ കെ.ശശിധരന്‍, ഷൈനി വി എം, ഷൈജു പള്ളിപ്പറമ്പത്ത്, പ്രമോദ് കോണിച്ചേരി എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

രാഷ്ട്രീയ മഹിളാ ജനതാദള്‍ ക്യാമ്പ് നാളെ പാതിരിപ്പറ്റയില്‍

രാഷ്ട്രീയ മഹിളാ ജനതാദള്‍ ക്യാമ്പ് നാളെ പാതിരിപ്പറ്റയില്‍

5 months ago
തുഞ്ചന്‍ ലൈബ്രറി വാര്‍ഷിക ശില്പശാല: 60 ഓളം പദ്ധതികള്‍ നടപ്പാക്കും

തുഞ്ചന്‍ ലൈബ്രറി വാര്‍ഷിക ശില്പശാല: 60 ഓളം പദ്ധതികള്‍ നടപ്പാക്കും

1 month ago
കളരി പെരുമ നിലനിര്‍ത്താന്‍ മെയില്‍ കടത്തനാടന്‍ അങ്കം; സംഘാടകസമിതിയായി

കളരി പെരുമ നിലനിര്‍ത്താന്‍ മെയില്‍ കടത്തനാടന്‍ അങ്കം; സംഘാടകസമിതിയായി

4 months ago
തയ്യാറെടു​പ്പി​ന്‍റെ സൂ​ച​ന; വ്യോ​മാ​ഭ്യാ​സം ന​ട​ത്തി ഇ​ന്ത്യ

തയ്യാറെടു​പ്പി​ന്‍റെ സൂ​ച​ന; വ്യോ​മാ​ഭ്യാ​സം ന​ട​ത്തി ഇ​ന്ത്യ

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal