വാർഷിക സമ്മേളനം പെൻഷൻ ഭവനിൽ നടന്നു. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാ സത്യൻ ഉദ്ഘാടനം ചെയ്തു. എം. ബാലരാജൻ അധ്യക്ഷത വഹിച്ചു. ക്ഷമാശ്വാസ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും. മെഡിസപ്പ് അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കലോത്സവത്തിൻ്റെ സ്വാഗതഗാനരചയിതാവ് ശ്രീനിവാസൻ തൂണേരി യെ ബ്ലോക്ക് രക്ഷാധികാരി എം.പി. സഹദേവൻ ആദരിച്ചു.
ബ്ലോക്ക് കലാത്സവത്തിൽ ജേതാക്കളായ തൂണേരി യൂണിറ്റിലുള്ളവരെ ബ്ലോക്ക് സെക്രട്ടറി കെ. ഹേമചന്ദ്രൻ അനുമോദിച്ചു. ബ്ലോക്ക് ട്രഷറർ ടി.രാജൻ സംഘടനാ റിപ്പോർട്ടും സെക്രട്ടറി സുരേന്ദ്രൻ തൂണേരി വാർഷിക റിപ്പോർട്ടും ട്രഷറർ കെ. രവീന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പി.കെ.സുജാത, എം.കെ. രാധ ,സി.സരസ്വതി, കെ.രാജൻ, എം.ശങ്കരൻ, ടി.പി. അബ്ദുള്ള, പി.സുജാത, എ.കെ.ശശികല, പി.എം. ജാനു പി.പി. ജയപ്രകാശ്, എൻ.പി.കണ്ണൻ ,എൻ.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : ബാലരാജൻ മാണിക്കോത്ത് (പ്രസിഡണ്ട്), ടി.പി. അബ്ദുള്ള, പി.സുജാത, എ.കെ.ശശികല ( വൈസ് പ്രസി.), സുരേന്ദ്രൻ തൂണേരി ( സെക്രട്ടറി), പി.പി. ജയപ്രകാശ്, പി.എം. ജാനു, എൻ. കെ. രാമകൃഷ്ണൻ ( ജോ. സെക്ര.) കെ.രവീന്ദ്രൻ (ട്രഷറർ).