പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം. എടച്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റിയുടെ പുറമേരി സെക്ഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പൊട്ടിയ പൈപ്പുകള്‍ നന്നാക്കാത്തതിനെ തുടര്‍ന്ന് കുടിവെള്ള വിതരണം മുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തിയത്. മാര്‍ച്ച് വാട്ടര്‍ അതോറിറ്റി ഓഫിസിനടത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. നാദാപുരം ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ് ഉദ്ഘാടനം ചെയ്തു. എടച്ചേരി മണ്ഡലം പ്രസിഡന്റ് എം.കെ.പ്രേംദാസ് അധ്യക്ഷത വഹിച്ചു.
അഡ്വ.കെ.എം രഘുനാഥ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.കെ.മോട്ടി, സി.പവിത്രന്, കെ.രമേശന്, എം.സി.മോഹനന്, കെ.പവിത്രന്, നാരായണന് പനയുള്ളതില്‍, എം.പി.ശ്രീധരന്, രാമചന്ദന്‍ തലായി, എം.സി.വിജയന്, കെ.പി.കുമാരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാമ്പയില്‍ ശ്രീധരന്, നിജേഷ് കണ്ടിയില്‍, വണ്ണാണ്ടിയില് മുകുന്ദന്, നടുക്കണ്ടി കുഞ്ഞിരാമന് തുടങ്ങിയവര്‍ നേതൃത്വം നല്കി.