വടകര: പാരമ്പര്യ വൈദ്യന്മാര്‍ക്കും കളരി ഗുരുക്കന്മാര്‍ക്കും രജിസ്ട്രേഷന്‍ അനുവദിച്ച് എല്‍-3 ലൈസന്‍സ്
പുനഃസ്ഥാപിക്കണമെന്ന് കേരള ആയുര്‍വേദ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാരമ്പര്യ വൈദ്യ മേഖലയെ സംരക്ഷിക്കാന്‍ നാട്ടു വൈദ്യ കൗണ്‍സില്‍ രൂപീകരിക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാര്‍ പാരമ്പര്യ നാട്ടു വൈദ്യ മേഖലയെ ആയുഷില്‍ ഉള്‍പെടുത്തുക, എല്ലാ ജില്ലകളിലും പച്ച മരുന്ന് വിതരണ കേന്ദ്രം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സംസ്ഥാന വാഹന പ്രചരണ ജാഥക്ക് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് വടകരയില്‍ സ്വീകരണം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ആയുര്‍വേദ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് രാജേഷ് ഗുരുക്കള്‍, സിഐടിയു ഏരിയാ
സെക്രട്ടറി വി.കെ.വിനു, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.ടി.കെ.രഘുനാഥ് വൈദ്യര്‍, വി കെ സുനില്‍ വൈദ്യര്‍, കെ വി മുഹമ്മദ് ഗുരുക്കള്‍, വടകര ഏരിയാ സെക്രട്ടറി സി.കെ.കുഞ്ഞമ്മദ് എന്നിവര്‍ പങ്കെടുത്തു .

വാര്‍ത്താ സമ്മേളനത്തില്‍ ആയുര്‍വേദ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് രാജേഷ് ഗുരുക്കള്‍, സിഐടിയു ഏരിയാ
