വടകര: പൂവാടന്‍ഗേറ്റ് രയരോത്ത് ക്ഷേത്രത്തില്‍ ശ്രീ കുട്ടിച്ചാത്തന്‍-ഭഗവതി, ഗുളികന്‍ ക്ഷേത്ര തിറമഹോത്സവം കൊടിയേറി.
ചൊവ്വാഴ്ച രാവിലെ നടന്ന ഭക്തിനിര്‍ഭരമാര്‍ന്ന ചടങ്ങിലാണ് മൂന്ന് ദിവസത്തെ ഉത്സവത്തിന് തുടക്കമായത്. കൊടിയേറ്റത്തിനു തുടര്‍ച്ചയായി കലവറ നിറക്കല്‍ ചടങ്ങ് നടന്നു. വൈകുന്നേരം ഭക്തിഗാനസുധ, ദീപാരാധന, അരിചാര്‍ത്തല്‍, ഗുളികന്‍ വെള്ളാട്ടം എന്നിവ നടക്കും.
ബുധനാഴ്ച ഉച്ചക്ക് അന്നദാനവും തുടര്‍ന്ന് തിരുവായുധ സമര്‍പണം, തണ്ടാന്‍വരവ്, തായമ്പക, ദീപാരാധന, വിവിധ വെള്ളാട്ടങ്ങള്‍ എന്നിവയുണ്ടായിരിക്കും. തിറകള്‍, ഗുരുതിതര്‍പണം, വാളകംകൂടല്‍, കരിമരന്ന് പ്രയോഗം എന്നിവയാണ് അവസാന ദിവസമായ വ്യാഴാഴ്ചത്തെ പ്രധാന ചടങ്ങുകള്‍.