വടകര: കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ചോറോട് കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടിക്ക് ഗുരുതര
പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ കാര്‍ ഡ്രൈവറെ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പിനെത്തിച്ചു. പ്രതിക്ക് വടകര കോടതി ജാമ്യം അനുവദിച്ചു.
അപകടം നടന്ന ചോറോട്, പ്രതിയുടെ കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയ വര്‍ക്ക് ഷോപ്പ്, ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ വേണ്ടി വ്യാജ അപകടം സൃഷ്ടിക്കാന്‍ ഫോട്ടോ എടുത്ത സ്ഥലം എന്നിവിടങ്ങളിലാണ് പ്രതിയായ പുറമേരി സ്വദേശി മീത്തലെ പുനത്തില്‍ ഷെജിലിനെ (35) തെളിവെടുപ്പിന് എത്തിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് പ്രതിയെ കോയമ്പത്തൂര്‍ വിമാന താവളത്തില്‍ നിന്ന് വടകര പോലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിന് ശേഷം വൈദ്യപരിശോധന പൂര്‍ത്തിയാക്കിയാണ് ചൊവ്വാഴ്ച വൈകീട്ട് വടകര ജുഡീഷ്യല്‍ ഫസ്റ്റ്
ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചു. വ്യാജ രേഖ ചമച്ച് ഇന്‍ഷുറന്‍സ് തട്ടിയെടുത്തതിന് നാദാപുരം പോലീസ് മറ്റൊരു കേസും പ്രതിക്കെതിരെ ചുമത്തിയിരുന്നു. ഇതില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് ഒരാഴ്ച മുന്‍പാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഷെജിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അധികൃതര്‍ ഇയാളെ തടഞ്ഞ് വടകര പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.