വടകര: വീട് നിര്‍മ്മാണത്തിനിടയില്‍ സണ്‍ഷേഡ് തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. അന്യ സംസ്ഥാന
തൊഴിലാളികളായ നാരായണദാസ്, തപ്പൂസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോട്ടപ്പള്ളിക്കടുത്ത മേക്കോത്ത് മുക്കില്‍ ചൊവ്വാഴ്ച ഉച്ചക്കാണ് അപകടം. വീടിന്റെ മെയിന്‍ കോണ്‍ക്രീറ്റിനായി പലക അടിക്കുന്നതിനിടയില്‍ സണ്‍ഷേഡും ചുമരും പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അഞ്ച് തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്. മറ്റ് മൂന്ന് പേര്‍ താഴെയായതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പരിക്ക് പറ്റിയ ഇരുവരേയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
