വില്‍പനക്കായി നിര്‍മിച്ച പ്രതിമകള്‍ തകര്‍ത്ത നിലയില്‍. പൂക്കാട് പഴയ ഉര്‍വ്വശി ടാക്കീസിനു സമീപം വര്‍ഷങ്ങളായി പ്രതിമകള്‍ നിര്‍മിച്ച് ഉപജീവനം നടത്തുന്നവരാണ് രാജസ്ഥാന്‍ സ്വദേശികള്‍. ഇവരുടെ പ്രതിമകള്‍ക്കു നേരെയാണ് ഈ അതിക്രമം.
നിരവധി പ്രതിമകള്‍ തകര്‍ത്തിരിക്കുകയാണ്. വില്‍പനാവശ്യാര്‍ഥം കുടുംബങ്ങളിലെ ചിലര്‍ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ഈ അവസരത്തിലാണ് പ്രതിമകള്‍ നശിപ്പിച്ചിരിക്കുന്നത്. തകര്‍ത്ത ശേഷം ടാര്‍ പായ ഇതിനു മുകളിലിടുകയും ചെയ്തു. ഇന്നു രാവിലെയാണ് പ്രതിമകള്‍ തകര്‍ത്തത് കാണുന്നത്.
വര്‍ഷങ്ങളായി ദേശീയ പാതയോരത്ത് പ്രതിമ വില്‍പ്പന നടത്തിയാണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്. ഏറെ കഷ്ടപ്പെട്ട് നിര്‍മിച്ച പ്രതിമകള്‍ തകര്‍ത്തത് വേദനയുളവാക്കുന്ന കാഴ്ചയാണ്.
-സുധീര്‍ കൊരയങ്ങാട്