Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

February 11, 2025
in കേരളം
A A
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌
Share on FacebookShare on Twitter

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണം. മേയ് പത്ത് വരെ ഈ നിയന്ത്രണം തുടരും. രാവിലെ ഏഴിനും വൈകിട്ട് എഴിനും ഇടയിൽ എട്ട് മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണം. തൊഴിലാളികൾക്ക് സൂര്യാഘാതം എൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.

പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദേശങ്ങൾ

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

RECOMMENDED NEWS

വീട്ടമ്മ കിണറ്റില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

കിണറില്‍ അകപ്പെട്ട തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് കരകയറ്റി

1 month ago
പുറമേരി കുളമുള്ളതില്‍ കുഞ്ഞിബീവി അന്തരിച്ചു

പുറമേരി കുളമുള്ളതില്‍ കുഞ്ഞിബീവി അന്തരിച്ചു

3 months ago
നാദാപുരത്ത് കടന്നല്‍ കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു

നാദാപുരത്ത് കടന്നല്‍ കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു

5 months ago

കെ-റെയിലിന് കേന്ദ്രം ഒരിക്കലും അനുമതി നല്‍കില്ലെന്ന് ഇ.ശ്രീധരന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal