കുറ്റ്യാടി: ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണനടപടികള്‍ നടപ്പാകാതെ വൈകിപ്പിക്കുന്നതില്‍
കെഎസ്എസ്പിഎ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി.സര്‍വ്വോത്തമന്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.വി.വിനോദന്‍ അധ്യക്ഷത വഹിച്ചു.
കെ.കെ.പ്രദ്യുമ്‌നന്‍, കെ.പി.മോഹന്‍ദാസ്, സി.കെ.സതീശന്‍, കെ.നാണു, കൊളായി രാമചന്ദ്രന്‍, കെ.പി.കണാരന്‍, ഷീല പത്മനാഭന്‍, കെ.പി.ശ്രീധരന്‍, കെ.പ്രേംകുമാര്‍, എം.വിജയന്‍, കെ.ടി.ജയചന്ദ്രന്‍, ഇ.അനിത, സന്തോഷ് കച്ചേരി, സോമസുന്ദരം എന്നിവര്‍ പ്രസംഗിച്ചു.