താലപ്പൊലി മഹോല്‍സവത്തിന് സമാപനമായി. ഒരാഴ്ചത്തെ ഉത്സവത്തിന് ഭക്തജനങ്ങളുടെ നിറസാന്നിധ്യമുണ്ടായി. ഭഗവതിയുടെ ചോമപ്പന്‍മാരുടെ കാവ് കയറ്റം, കൊടിയേറ്റം, ആസ്ഥാന ദേവി സന്നിധിയില്‍ വെറ്റില വെപ്പ്, താലപ്പൊലി, തെരുവിലെ മാതൃസമിതി വക തിരുവാതിര, നൃത്തനൃത്ത്യങ്ങള്‍, ഗാനമേള, ക്ഷേത്രഭജന സമിതിയുടെ ലളിത സഹസ്രനാമ പാരായണം, തിരുവനന്തപുരം സംഘചേതനയുടെ നാടകം ‘സേതുലക്ഷമി ‘ എന്നിങ്ങനെ വിവിധ ചടങ്ങുകളും കലാപരിപാടികളും അരങ്ങേറി.
ഭക്തിസാന്ദ്രമായ അന്തരിക്ഷത്തില്‍ ഭഗവതിയുടെ ചോമപ്പന്മാര്‍ ഗുരുതിയോടെയും പാടിത്തേരേറ്റത്തിന്റെയും അകമ്പടിയോടെയാണ് കാവിറങ്ങിയത്. പാരമ്പര്യ ചടങ്ങായ കാവിറക്കത്തിന് നൂറ് കണക്കിന് ഭക്തജനങ്ങള്‍ സാക്ഷിയായി. കാവിറക്കത്തോടെ ഒരാഴ്ചത്തെ ഉല്‍സവത്തിന് തിരശ്ശീലയായി.