Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ച് അപകടം വരുത്തിയ കേസ്; അമ്മയെ വെറുതെ വിട്ടു

February 11, 2025
in പ്രാദേശികം
A A
പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ച് അപകടം വരുത്തിയ കേസ്; അമ്മയെ വെറുതെ വിട്ടു
Share on FacebookShare on Twitter

വടകര: പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ച് അപകടം വരുത്തിയ കേസില്‍ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. വടകര കുരിയാടിയിലെ കിണറ്റിന്‍കര രേഖയെയാണ് (47) വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.
രേഖയുടെ മൈനറായ മകന്‍ ഓടിച്ച കെഎല്‍ 58 ആര്‍ 6276 നമ്പര്‍ സ്‌കൂട്ടര്‍ മുക്കാളി ടൗണില്‍ കെഎല്‍ 18 ക്യു 1869 നമ്പര്‍ കാറിലിടിച്ച കേസിലാണ് ആര്‍സി ഉടമയായ രേഖയെ പ്രതിയാക്കി ചോമ്പാല പോലീസ് കേസെടുത്തത്. എന്നാല്‍ പ്രതി കുറ്റം ചെയ്‌തെന്ന് സംശയാതീതമായി തെളിയക്കാന്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയായ രേഖയാണ് മൈനറായ മകന് മോട്ടോര്‍ സൈക്കിള്‍ നല്‍കിയതെന്ന് വ്യക്തമല്ല. പ്രായപൂര്‍ത്തിയാകാത്തയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച കുട്ടികളുടെ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതായി കാണുന്നില്ല. തുടങ്ങിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കു വേണ്ടി അഡ്വ.എ.എം.സന്തോഷ് ഹാജരായി.

RECOMMENDED NEWS

സ്കൂൾ കലോത്സവം കൊടിയിറങ്ങി;  1008 പോയിന്റുമായി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍

സ്കൂൾ കലോത്സവം കൊടിയിറങ്ങി; 1008 പോയിന്റുമായി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍

5 months ago
ഇരുട്ടിന്റെ മറവില്‍ റോഡരികിലെ മരം മുറിച്ച് കടത്തി

ഇരുട്ടിന്റെ മറവില്‍ റോഡരികിലെ മരം മുറിച്ച് കടത്തി

3 weeks ago

തിനൂര്‍ തുണ്ടിപ്പറമ്പത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു

4 months ago
കേള്‍വിയുടെ സംരക്ഷണം ഉറപ്പാക്കണം; ലോകകേള്‍വി ദിനം ആചരിച്ചു

കേള്‍വിയുടെ സംരക്ഷണം ഉറപ്പാക്കണം; ലോകകേള്‍വി ദിനം ആചരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal