വടകര: വടകര ജേർണലിസ്റ്റ് യൂനിയൻ പത്രപ്രവർത്തകർക്ക് ഐഡൻ്റിറ്റി കാർഡുകൾ
വിതരണം ചെയ്തു. പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.കെ. സതീശൻ കെ.വിജയകുമാരന് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് വി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു.
പി.ലിജീഷ് പ്രദീപ് ചോമ്പാല, രാജീവൻ പറമ്പത്ത്, കെ.വിജയകുമാരൻ, പി.കെ. രാധാകൃഷ്ണൻ, ഇസ്മയിൽ മാടാശേരി, ആർ.കെ.പ്രദീപ്, കെ.ഹാഷിം, എം.അശ്വനി തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സജിത് വളയം സ്വാഗതം പറഞ്ഞു.