സമ്മേളനം സംഘടിപ്പിച്ചു. വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് എം.അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖലക്ക് ദോഷം ചെയ്യുന്ന തരത്തില്‍ വന്‍കിട കോര്‍പറേറ്റുകള്‍ നടത്തുന്ന ഇടപെടലിനെതിരെ വ്യാപാര സംഘടനകളുടെ ഏകോപനത്തിന്റെ ഭാഗമായാണ് സൗഹൃദസമ്മേളനമെന്ന് അബ്ദുള്‍സലാം പറഞ്ഞു.
അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് രഞ്ജീവ് കുറുപ്പ് അധ്യക്ഷത വഹിച്ചു. എകെസിഡിഎ സംസ്ഥാന വൈസ് പ്രസിഡന്റ് രണ്‍ജിത് കല്ലാട്ട്, സിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അമല്‍ അശോക്, ജില്ലാ പ്രസിഡന്റ് ഹരീഷ് ജയരാജ്, പി.പി.രാജന്‍, അബ്ദുല്‍ കലാം, സി.കെ.ലാലു, രാഹുല്‍ രാജ്, സി.ടി.ബേബി, രേവതി ജിബിന്‍, സനൂപ് അഷ്റഫ്, പി.വി.അബ്ദുല്‍ അസീസ്, സാബു കൊച്ചിന്‍ എന്നിവര്‍ സംസാരിച്ചു.