ഓര്‍ക്കാട്ടേരി: ഭാരതീയ ജനസംഘം സ്ഥാപക നേതാവും ബിജെപിയുടെ അടിസ്ഥാന തത്വശാസ്ത്രമായ ഏകാത്മമാനവ
ദര്‍ശനത്തിന്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഓര്‍മ ദിനമായ ഫെബ്രുവരി 11ന് ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. ഓര്‍ക്കാട്ടേരി രാഷ്ട്രചേതനയില്‍ നടന്ന അനുസ്മരണ പരിപാടി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.അഭിജിത്ത് അധ്യക്ഷത വഹിച്ചു. മേഖല ഉപാധ്യക്ഷന്‍ എം.പി.രാജന്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതവും ഓര്‍ക്കട്ടേരി ഏരിയ പ്രസിഡന്റ് മന്മദന്‍ നന്ദിയും പറഞ്ഞു.
