Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടില്‍ യുവാവ് മരിച്ചു

February 11, 2025
in കേരളം
A A
വീണ്ടും കാട്ടാന ആക്രമണം; വയനാട്ടില്‍ യുവാവ് മരിച്ചു
Share on FacebookShare on Twitter

കല്‍പറ്റ: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവാണ്  മരിച്ചത്. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. തമിഴ്‌നാട് അതിര്‍ത്തിയാണ് നൂല്‍പ്പുഴ. തമിഴ്‌നാട്ടിലെ വെള്ളരി കവലയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോള്‍ വയലില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. കാണാതായതോടെ ഇന്ന് പുലര്‍ച്ചെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.

ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന  സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണിപ്പോള്‍ വയനാട്ടിലും കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെടുന്നത്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു  കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്.
ബത്തേരിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാറി നൂല്‍പ്പുഴയില്‍ നിന്ന് കാപ്പാടിനു പോകുന്ന വഴിയില്‍ ഇരുമ്പു പാലത്തിനു സമീപമാണ് മാനു കൊല്ലപ്പെട്ടത്. ഇതിനിടെ നാട്ടുകാര്‍ പ്രതിഷേധം തുടങ്ങി. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നിലപാട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂല്‍പ്പുഴ.

 

RECOMMENDED NEWS

സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങള്‍

സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങള്‍

3 months ago
കെ.ടി.ബസാര്‍ ഉത്രാടം അജിത അന്തരിച്ചു

കെ.ടി.ബസാര്‍ ഉത്രാടം അജിത അന്തരിച്ചു

3 months ago
ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ വി​മ​ർ​ശി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഓപ്പറേഷന്‍ സിന്ദൂറിനെതിരായ പോസ്റ്റ്; റിജാസിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

4 weeks ago
രമേശ് രഞ്ജനത്തിന് സുഹൃത്ത് സംഘത്തിന്റെ ആദരം

രമേശ് രഞ്ജനത്തിന് സുഹൃത്ത് സംഘത്തിന്റെ ആദരം

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal