ഫീല്‍ഡ് പരിശോധന നടത്തുന്നതിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വാഹനങ്ങള്‍ ആവശ്യമുണ്ട്. വടകര, കൊയിലാണ്ടി താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട അപേക്ഷകളിലെ ഫീല്‍ഡ് പരിശോധനകള്‍ നടത്താന്‍ ഒരു വര്‍ഷ കാലയളവിലേക്ക് പ്രതിമാസം പരമാവധി 35,000 രൂപ നിരക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് (ഡിഎം) കീഴില്‍ കൊയിലാണ്ടി താലൂക്കില്‍ മൂന്ന് വാഹനങ്ങളും വടകര താലൂക്കില്‍ രണ്ട് വാഹനങ്ങളുമാണ് കരാര്‍ അടിസ്ഥാനത്തില്‍ വേണ്ടത്.
പൂര്‍ണമായും വര്‍ക്കിംഗ് കണ്ടീഷനോട് കൂടിയതും 1000 സിസിക്ക് മുകളിലുള്ളതും 5/7 സീറ്റുകള്‍ ഉള്ളതും ടാക്സി പെര്‍മിറ്റോട് കൂടിയതുമായ വാഹനങ്ങളാണ് ആവശ്യം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 19 ന് വൈകീട്ട് മൂന്നിനകം സീല്‍ ചെയ്ത കവറില്‍ വടകര ആര്‍ഡിഒ ഓഫീസില്‍ ലഭിക്കണം. അന്ന് നാല് മണിക്ക് വടകര ആര്‍ഡിഒ ഓഫീസില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് ക്വട്ടേഷന്‍ ഉറപ്പിക്കും. ഫോണ്‍: 0496-2514300.