Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വടകരയില്‍ ഒമ്പത് വയസ്‌കാരിയെ വാഹനമിടിച്ച് കോമയിലാക്കിയ സംഭവം; ഗള്‍ഫിലേക്ക് കടന്ന പ്രതി പിടിയില്‍

February 10, 2025
in കേരളം
A A
വടകരയില്‍ ഒമ്പത് വയസ്‌കാരിയെ വാഹനമിടിച്ച് കോമയിലാക്കിയ സംഭവം; ഗള്‍ഫിലേക്ക് കടന്ന പ്രതി പിടിയില്‍
Share on FacebookShare on Twitter

വടകര: വടകര ചോറോട് ഒമ്പത് വയസ്‌കാരി ദൃഷാനയെ വാഹനമിടിച്ച് കോമയിലാക്കിയ സംഭവത്തില്‍ വിദേശത്തേക്കു കടന്ന പ്രതി പിടിയില്‍. ഗള്‍ഫിലായിരുന്ന പ്രതി പുറമേരി സ്വദേശി ഷെജില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലാണ് പിടിയിലായത്. പ്രതിയെ വടകര പോലീസിന് കൈമാറും. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കുലര്‍ നിലവിലുള്ളതിനാല്‍ ഇയാളെ എയര്‍പോര്‍ട്ടില്‍ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി മരിക്കുകയും കുട്ടി കോമ അവസ്ഥയിലാവുകയും ചെയ്തിരുന്നു.
2024 ഫെബ്രുവരി 17 ന് ദൃഷാനയും മുത്തശ്ശിയും അടക്കമുള്ളവര്‍ ദേശീയപാത മുറിച്ച് കടക്കുമ്പോഴാണ് കാര്‍ ഇടിച്ചത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം ഒമ്പത് മാസത്തിന് ശേഷമാണ് പോലീസ് കണ്ടെത്തിയത്. കെഎല്‍ 18 ആര്‍ 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷെജില്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. അപകടത്തിന് ശേഷം പ്രതിയും കുടുംബവും വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നത്. വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് ക്ലെയിം കൈപ്പറ്റുകയും ചെയ്തിരുന്നു.
ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പോലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പോലീസ് പരിശോധിച്ചു. കുട്ടിയുടെ ദുരവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സര്‍ക്കാരില്‍ നിന്നു ഹൈക്കോടതി അടിയന്തര റിപ്പോര്‍ട്ട് തേടുകയുണ്ടായി. എത്രയും പെട്ടന്ന് കാര്‍ കണ്ടെത്താന്‍ പോലീസിന് നിര്‍ദേശവും നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അപകടം വരുത്തിയ ആളെ തിരിച്ചറിഞ്ഞതും കാര്‍ കസ്റ്റഡിയിലെടുത്തതും.

RECOMMENDED NEWS

ഐസ് ഉപയോഗിക്കാതെ മത്സ്യം വിറ്റു; ബൂത്തിന് വിലക്കേര്‍പെടുത്തി ആരോഗ്യവകുപ്പ്

ഐസ് ഉപയോഗിക്കാതെ മത്സ്യം വിറ്റു; ബൂത്തിന് വിലക്കേര്‍പെടുത്തി ആരോഗ്യവകുപ്പ്

5 months ago

ആവേശം പകര്‍ന്ന് വളണ്ടിയര്‍മാര്‍ച്ചും റാലിയും

4 months ago
മുന്‍ ഖത്തര്‍ പ്രവാസി മയ്യന്നൂര്‍ ടി.വി.പി.അമ്മദ് അന്തരിച്ചു

മുന്‍ ഖത്തര്‍ പ്രവാസി മയ്യന്നൂര്‍ ടി.വി.പി.അമ്മദ് അന്തരിച്ചു

3 weeks ago
മൈക്കുളങ്ങര തീവെപ്പ്: സമഗ്രാന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

മൈക്കുളങ്ങര തീവെപ്പ്: സമഗ്രാന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal