വില്യാപ്പള്ളി: വടകര എംഇഎസ് കോളജ് വിമന്‍സ് ഡെവലപ്‌മെന്റ് സെല്ലിന്റെ (ഡബ്ല്യുഡിസി) ആഭിമുഖ്യത്തില്‍
വിദ്യാര്‍ഥിനികള്‍ക്കായി സ്വയം പ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് പെട്ടെന്നുള്ള ശാരീരിക അക്രമങ്ങളെ പ്രതിരോധിക്കാനും ആത്മവിശ്വാസം നല്‍കാനും ഉദ്ദേശിച്ചുള്ളതായിരുന്നു പരിപാടി. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനം പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇ കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. വടകര പിങ്ക് പോലീസിലെ എഎസ്‌ഐമാരായ സുനിത കെ കെ, ബിജി കെ പി എന്നിവരാണ് പരിശീലനം നല്‍കിയത്. അക്രമങ്ങളെ തിരിച്ചറിയാനും തക്ക സമയത്ത്
പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങളെ കുറിച്ചും സംസാരിച്ചു. ഡബ്ല്യുഡിസി കണ്‍വീനര്‍ സുരഭി സി എച്ച് സ്വാഗതവും ഡബ്ല്യുഡിസി കമ്മിറ്റി അംഗം അന്‍വിക നന്ദിയും പറഞ്ഞു.

