ആവളയിലെ സി.കെ.ശിവദാസ പണിക്കര്‍ക്ക് (57) നാടിന്റെ കണ്ണീര്‍ പ്രണാമം. ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പിച്ചു. 10 മാസം മുമ്പ് വാഹനാപകടത്തില്‍ പരിക്ക് പറ്റി ചികിത്സയിലായിരുന്ന ശിവദാസന്‍ ഇന്നലെ രാവിലെയാണ് ഏവരെയും ദുഃഖത്തിലാഴിത്തി വിടപറഞ്ഞത്.
ഭാര്യ: ജിഷ (പ്രാഥമിക ആരോഗ്യ കേന്ദ്രം നടുവണ്ണൂര്‍). മക്കള്‍: ഡോ: ദൃശ്യദാസ്, അക്ഷയ് ദാസ്. മരുമകന്‍: രജീഷ് ഇരിട്ടി. സഹോദരി ഉഷ (ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ കുറ്റ്യാടി).
സംസ്‌കാര ചടങ്ങില്‍ വന്‍ജനാവലി സംബന്ധിച്ചു. പിന്നീട് ആവള മാനവ കലാവേദിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടന്നു.
കെ.അപ്പുക്കുട്ടി അധ്യക്ഷത വഹിച്ചു നഫീസ കൊയിലോത്ത്, വിജയന്‍ ആവള, അജയ് ആവള, ശ്രീധരന്‍ കൊയിലോത്ത്, രജീഷ്. ടി.കെ, സുനിതാ ശ്രീപദം, ചന്ദ്രന്‍ കെ.കെ, ബൈജു ആവള, മാലതി പാണ്ടിക്കര, പി. എം പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.