ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാവിലെ ഭഗവതിക്ക് പൊങ്കാല സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി ദിലീപ് തിരുമേനി അടുപ്പിലേക്ക് തീ പകർന്നതോടെ പൊങ്കാല സമർപ്പണം ആരംഭിച്ചു.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും , മാതൃ സമിതി അംഗങ്ങളുമായ മധുസുദന വളയം, കുനിയിൽ അനന്തൻ, എടത്തിൽ ദാമോദരൻ, എം.ടി. രവീന്ദ്രൻ, ശ്രീജിത്ത് എലിയാറ, ടി.എം. കുമാരൻ, വാസു കരിമ്പാച്ചേരി, വി.എം അജിത. പ്രഭ, കമല, സത്യഭാമ, ജയലക്ഷ്മി, ശശികല, ശ്രീജ, ഷൈനി, ദേവി, ഇന്ദിര, പുഷ്പലത മുതലായവർ നേതൃത്വം നൽകി.
ഫെബ്രുവരി 13 ന് ധ്വജപ്രതിഷ്ട, ഉത്സവ കൊടിയേറ്റ് , 15 ന് സംസ്കാരിക സമ്മേളനം. 17 ന് പള്ളിവേട്ട. 18 ന് ആറാട്ടും നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.