സെമിനാർ നടന്നു. ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിച്ചുള്ള കൃഷിയുടെ ദോഷ വശങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഒഎഫ്എഐ അഖിലേന്ത്യ പ്രസിഡൻ്റ് കെ.പി.ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു. കണ്ണ മ്പ്രത്ത് പത്മനാഭൻ അധ്യക്ഷത വഹിച്ചു. വി. അശോക് കുമാർ,സി. പി. കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു. യു പത്മനാഭൻ സ്വാഗതം പറഞ്ഞു.
ഉച്ചക്ക് നടന്ന ഓപ്പൺ ഫോറത്തിൽ എണ്ണ പലഹാരങ്ങൾ വിഷ മാകരുത് എന്ന വിഷയത്തിൽ ജൈവ കർഷക സമിതി പ്രസിഡന്റ് സി വിശ ലാക്ഷനും ഊർവരമണ്ണും കൃഷിയും ആരോഗ്യവും എന്ന വിഷയത്തിൽ ഒരേ ഭൂമി ഒരേ ജീവൻ പ്രസിഡന്റ് ഖദീജ നർഗ്ഗീസ് ടീച്ചറും ക്ലാസ്സ് എടുത്തു. കെ.പി ഉണ്ണിഗോപാലൻ, ടി.കെ ജയപ്രകാശ്, കെ.കെ പ്രസിൽ തുടങ്ങിയവർ സംസാരിച്ചു. പി.എം വത്സലൻ സ്വാഗതവും പി. നാൻസി നന്ദിയും പറഞ്ഞു.
ആരോഗ്യ രംഗത്തെ കമ്പനികളുടെ ചൂഷണം എന്ന വിഷയത്തിൽ ജനാരോഗ്യ പ്രസ്ഥാനം ജനറൽ സെക്രട്ടറി കെ.വി സുഗതൻ പ്രഭാഷണം നടത്തി. കെ.എം അസ്‌ലം അധ്യക്ഷത വഹിച്ചു. പി.കെ കൃഷ്ണൻ സ്വാഗതവും പി.കെ സുകിൽ നന്ദിയും പറഞ്ഞു. ഹരിതാമൃതം ചൊവ്വാഴ്ച സമാപിക്കും.