Sunday, June 15, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

പകുതിവില തട്ടിപ്പ് കേസ്: അന്വേഷണം ക്രൈം ബ്രാഞ്ചിന്

February 10, 2025
in കേരളം
A A
പകുതിവില തട്ടിപ്പ് കേസ്: അന്വേഷണം ക്രൈം ബ്രാഞ്ചിന്
Share on FacebookShare on Twitter

തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൈമാറി ഡിജിപി ഷേക്ക് ദര്‍വേശ് സാഹിബ് ഉത്തരവിറക്കി. എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചായിരിക്കും അന്വേഷണം. 34 കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുക. ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി അടക്കമുള്ളവര്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. പിന്നീടാണ് തീരുമാനമുണ്ടായത്.

പ്രതിദിനം പരാതിക്കാരുടെ എണ്ണം ഏറുകയാണെങ്കിലും കേസെടുക്കുന്നതില്‍ പോലീസിന് മെല്ലെപ്പോക്കെന്ന് ആക്ഷേപം ശക്തമാണ്. ഇതേത്തുടര്‍ന്നു കൂടിയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ഏറണാകുളത്ത് മാത്രം ആയിരത്തോളം പരാതികളുണ്ടെങ്കിലും ആകെ രജിസ്റ്റര്‍ ചെയ്തത് പത്തില്‍ താഴെ കേസ് മാത്രമാണ്. രാഷ്ട്രീയ നേതാക്കളും സംഘടനകളും പണം കൈപ്പറ്റിയ സാഹചര്യമാണ് മെല്ലെപോക്കിന് കാരണമെന്നാണ് ആക്ഷേപം.

കേസുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തെരഞ്ഞെടുപ്പ് ഫണ്ടിനായി നല്‍കിയെന്നും അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ ഏഴ് ലക്ഷം രൂപ കയ്യില്‍ വാങ്ങി. തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് വഴി സിപിഎം നേതാവിന് 25 ലക്ഷം രൂപ നല്‍കി.

മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ച് ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിനായി ഒമ്പത് ലക്ഷം രൂപ നല്‍കിയെന്നും അനന്തു കൃഷ്ണന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അനന്തുകൃഷ്ണനെ ഇന്നലെ എറണാകുളത്തെ വിവിധയിടങ്ങളില്‍ എത്തിച്ച് മൂവാറ്റുപുഴ പോലീസ് തെളിവെടുത്തിരുന്നു.

പൊന്നുരുന്നിയിലെ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പ്രോജക്ട് ഓഫീസ്, പനമ്പിള്ളിനഗറിലെ വില്ല, മറൈന്‍ഡ്രൈവിലെ അശോക ഫ്‌ളാറ്റ്, പാലാരിവട്ടത്തെയും കളമശേരിയിലെയും ഓഫീസുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എല്ലാ സ്ഥലവും പോലീസ് സീല്‍ ചെയ്തു. ഇലക്ട്രോണിക് വസ്തുക്കളും മറ്റും പരിശോധിക്കേണ്ടതിനാല്‍ വീണ്ടും പരിശോധന നടത്തും.

RECOMMENDED NEWS

എം.കെ പ്രേംനാഥിന്റെ ഛായാപടം അനാഛാദനം ചെയ്തു

എം.കെ പ്രേംനാഥിന്റെ ഛായാപടം അനാഛാദനം ചെയ്തു

2 months ago
ലഹരിയെ തുരത്താം; വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍കരണ ക്ലാസ്

ലഹരിയെ തുരത്താം; വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍കരണ ക്ലാസ്

4 months ago
വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണിനെ അനുസ്മരിച്ചു

വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണിനെ അനുസ്മരിച്ചു

1 month ago

ഇലക്ട്രിക് പോസ്റ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal