കൊയിലാണ്ടി: ബൈക്കില്‍ നിന്നു തെറിച്ചുവീണ യുവാവ് ലോറി കയറി മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കുണ്ട്.
പുളിയഞ്ചേരി കണ്ണിക്കുളത്ത് അശോകന്റെ മകന്‍ ആദര്‍ശ് (27) ആണ് ദാരുണമായി മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദേശീയപാതയില്‍ കൊയിലാണ്ടി സിവില്‍ സ്റ്റേഷനു സമീപമാണ് അപകടം.
ലോറി തട്ടി ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികരായ ചാത്തോത്ത് താഴ നിജിന്‍ (28), കൈപ്പാട്ടുമീത്തല്‍ ഹരിപ്രസാദ് (28) എന്നിവര്‍ക്ക് ഗുരുതരമായി
പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവര്‍ ഏറെ നേരം റോഡില്‍ കിടന്നു. തുടര്‍ന്ന് നാട്ടുകാര്‍ കൊയിലാണ്ടി പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ആദര്‍ശിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട്ടേക്ക് കൊണ്ട് പോയി.
-സുധീര്‍ കൊരയങ്ങാട്