Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

തെരുവുനായ ആക്രമിച്ചത് വീട്ടില്‍ പറഞ്ഞില്ല; പേ വിഷബാധയേറ്റ 11കാരന്‍ മരിച്ചു

February 10, 2025
in കേരളം
A A
തെരുവുനായ ആക്രമിച്ചത് വീട്ടില്‍ പറഞ്ഞില്ല; പേ വിഷബാധയേറ്റ 11കാരന്‍ മരിച്ചു
Share on FacebookShare on Twitter

ആലപ്പുഴ: പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

രണ്ടാഴ്ച മുന്‍പ് സൈക്കിളില്‍ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാല്‍ കുട്ടിയത് വീട്ടില്‍ പറഞ്ഞിരുന്നില്ല. കാര്യമായ പരിക്ക് ഇല്ലാതിരുന്നതിനാല്‍ തെരുവ് നായ ആക്രമിച്ചത് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്.

ആദ്യം പനി ബാധിച്ച് നൂറനാട്ടെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ പേ വിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. ഇതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

വീടിന് സമീപത്തു വച്ച് തെരുവുനായ ആക്രമിച്ചതായി കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളോട് പറഞ്ഞത്. തെരുവുനായ ആക്രമിച്ചപ്പോള്‍ കുട്ടി സൈക്കിളില്‍ നിന്ന് വീണിരുന്നു. തുടയില്‍ ചെറിയ പോറലുണ്ടായിരുന്നു. ഇത് നായയുടെ നഖം തട്ടി ഉണ്ടായതാണോയെന്ന് വ്യക്തമല്ല.  പ്രദേശവാസികളും പ്രദേശത്തെ കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.

RECOMMENDED NEWS

ആയുര്‍വേദ ചികിത്സക്ക് രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയും: പാലേരി രമേശന്‍

ആയുര്‍വേദ ചികിത്സക്ക് രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയും: പാലേരി രമേശന്‍

4 months ago

തണൽ അഗതി മന്ദിരത്തിൽ അന്തേവാസി മരിച്ചു

5 months ago
തദ്ദേശ തെരഞ്ഞെടുപ്പ്: എന്യുമറേഷന്‍ നടത്തണമെന്ന് കോണ്‍ഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പ്: എന്യുമറേഷന്‍ നടത്തണമെന്ന് കോണ്‍ഗ്രസ്

3 weeks ago
സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും നാളെ

സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും നാളെ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal