Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു; വളയത്ത് 5 പേര്‍ പിടിയില്‍

February 10, 2025
in പ്രാദേശികം
A A
കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു; വളയത്ത് 5 പേര്‍ പിടിയില്‍
Share on FacebookShare on Twitter

നാദാപുരം: വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് തിന്നു. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. വളയം

എലിക്കുന്നുമ്മല്‍ ബിനു (43), തറോ കണ്ടിയില്‍ അമല്‍ (22), എലിക്കുന്നുമ്മല്‍ റിനു (42), എലിക്കുന്നുമ്മല്‍ ജിഷ്ണു (21), എലിക്കുന്നുമ്മല്‍ അശ്വിന്‍ (23) എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരുടെ വീടുകളില്‍നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ഞായറാഴ്ച രാവിലെയാണ് കിണറ്റില്‍ കാട്ടുപന്നി വീണത്. തുടര്‍ന്ന് നാട്ടുകാര്‍ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും ഇവര്‍ തന്നെ കാട്ടുപന്നിയെ പിടികൂടുകയായിരുന്നു. കിണറില്‍ വീണ പന്നി രക്ഷപ്പെട്ടെന്നാണ് പിന്നീട് ഇവര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. സംശയം തോന്നിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 60 കിലോയിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി നിരവധി പേര്‍ വീതിച്ചെടുത്തതായാണ് വിവരം. തുടര്‍ന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

RECOMMENDED NEWS

കാരുണ്യം എന്നത് അവശരെ ചേര്‍ത്തുപിടിക്കല്‍; നേരില്‍ കണ്ടു നവോദയ വിദ്യാര്‍ഥികള്‍

കാരുണ്യം എന്നത് അവശരെ ചേര്‍ത്തുപിടിക്കല്‍; നേരില്‍ കണ്ടു നവോദയ വിദ്യാര്‍ഥികള്‍

3 months ago
ഋത്വിക് ഘട്ടക് സിനിമായാത്ര സമാപിച്ചു; 11 കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു

ഋത്വിക് ഘട്ടക് സിനിമായാത്ര സമാപിച്ചു; 11 കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു

3 months ago
അഴിയൂര്‍ ദേവി നിലയം വി.പി ബാലന്‍ അന്തരിച്ചു

അഴിയൂര്‍ ദേവി നിലയം വി.പി ബാലന്‍ അന്തരിച്ചു

1 month ago
അപ്പീലുമായെത്തി; ഓടക്കുഴലില്‍ എ ഗ്രേഡ് നേടി ഓംജിത്ത് സുരാഗ്

അപ്പീലുമായെത്തി; ഓടക്കുഴലില്‍ എ ഗ്രേഡ് നേടി ഓംജിത്ത് സുരാഗ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal