പാലക്കാട്: ദമ്പതികള്‍ വീട്ടിനുള്ളില്‍ വഴക്കിട്ട് പരസ്പരം കത്തിക്കുത്ത് നടത്തിയതിനെത്തുടര്‍ന്ന് ഭാര്യ മരിച്ചു. ചന്ദ്രിക (53) ആണ്
മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് രാജനെ (56) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉപ്പുംപാടത്തെ വാടക വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പാലക്കാട് തോലന്നൂര്‍ സ്വദേശികളായ ഇവര്‍ ഉപ്പുംപാടത്തെ വാടക വീട്ടിലെത്തിയത് പതിനഞ്ചുദിവസം മുമ്പാണ്. ഇരുനില വീട്ടിലെ താഴത്തെ നിലയിലാണ് രാജനും ചന്ദ്രികയും കഴിഞ്ഞിരുന്നത്. ഇളയ മകള്‍ മുകളിലത്തെ നിലയിലും. പുലര്‍ച്ച ശബ്ദം കേട്ട് താഴെയെത്തിയ മകളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മാതാപിതാക്കളെ കണ്ടത്. മകള്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ച് ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചതും. പക്ഷേ, ചന്ദ്രിക അപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രാജനെ തൃശൂര്‍ മെഡിക്കല്‍
കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകട നില തരണം ചെയ്‌തോ എന്ന് വ്യക്തമല്ല.
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായി സ്വയം കുത്തി പരിക്കേല്‍പ്പിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവാണെന്നാണ് പോലീസ് പറയുന്നത്. നേരത്തേയും ചന്ദ്രികയെ രാജന്‍ ക്രൂരമായി ഉപദ്രവിക്കുകയും പരിക്കേല്‍പ്പിക്കും ചെയ്തിരുന്നു. നേരത്തേയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇളയമകളില്‍ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവം നേരില്‍ കണ്ടതിനാല്‍ ആകെ തകര്‍ന്ന നിലയിലാണ് മകള്‍.