ദിവസം നീണ്ടുനിൽക്കുന്ന മലേഷ്യ സന്ദർശനത്തിന് ഒരുങ്ങുന്നു. ഇതിൽ മൂന്നുപേർ ഒഴിച്ച് ബാക്കി ആരും ഇന്നുവരെ വിമാനത്തിൽ യാത്ര ചെയ്യാത്തവരാണ്. 2017ഇൽ തുടങ്ങിയ ഈ കുടുംബശ്രീ സംരംഭത്തിലെ അംഗങ്ങളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.
ഫെബ്രുവരി 11 ന് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ഇവരെ ഫ്ലാഗ് ഓഫ് ചെയ്തു യാത്രയാക്കും. 16ന് തിരിച്ചെത്തും. അവസാന ദിവസം മലേഷ്യയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഇവർ സന്ദർശിക്കും. യാത്ര അവധിയിൽ നഗരസഭയുടെ മാലിന്യ ശേഖരണത്തിനോ സംരംഭങ്ങൾക്കോ മുടക്കം ഇല്ലാത്ത രീതിയിൽ ബാക്കി അംഗങ്ങൾ ഇവ നോക്കി നടത്തും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കോക്ക് ടൈൽ എന്നസ്ഥാപനമാണ് യാത്രക്ക് നേതൃത്വം നൽകുന്നത്.
കേരളത്തിൽ ആദ്യമായാണ് ഇത്രയും ഹരിതകർമ്മസേനാം ഗങ്ങൾ വിദേശത്ത് സന്ദർശനത്തിന് പോകുന്നതെന്ന് മാലിന്യ മുക്തം നവകേരളം ജില്ലാകോർഡിനേറ്റർ മണലിൽ മോഹനൻ പറഞ്ഞു.