വട്ടോളി: കുന്നുമ്മൽ മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ടും കക്കട്ടിൽ ആധാരം
എഴുത്തുകാരനും പൊതുപ്രവർത്തകനുമായ മഠത്തിൽ പൊയിൽ ശ്രീധരൻ നമ്പ്യാരുടെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കടത്തനാടൻ കളരി സംഘത്തിന്റെ സീനിയർ അംഗവും വളപ്പിൽ കരുണൻ ഗുരുക്കളുടെ ശിഷ്യനുമായിരുന്നു ശ്രീധരൻ നമ്പ്യാർ.
പി.പി. അശോകൻ അധ്യക്ഷത വഹിച്ചു. വിവിധ നേതാക്കളായ വി.എം. ചന്ദ്രൻ ,വാർഡ് മെമ്പർ ഒ വനജ, ഒ. ബാലൻ, വി.വി.പ്രഭാകരൻ. വി.പി. വാസു, പറമ്പത്ത് കുമാരൻ ,വി രാജൻ, എം.എം ദിനേശൻ , രാജഗോപാലൻ കാരപ്പറ്റ, ജമാൽ മൊകേരി, ടി. അബ്ദുൾ മജീദ്, സി.പി.കൃഷ്ണൻ , പഞ്ചായത്ത് മെമ്പർ മുരളി കുളങ്ങരത്ത്, ടി.വി.രാഹുൽ , അരുൺ മൂയ്യാട്ട് മുതലായവർ പ്രസംഗിച്ചു.